News & Events
ലോക കേൾവി ദിനം | മാർച്ച് -3, 2026
ലോക കേൾവി ദിനമായ മാർച്ച് 3 ന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം അസൻ്റ് ഇഎൻടി ആശുപത്രി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഐ എസ് എസ് സീനിയർ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പെരിന്തൽമണ്ണ അസൻ്റ് ഇഎൻടി ആശുപത്രിയിൽ വിദ്യാർത്ഥികൾക്കായി കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠന വൈകല്യങ്ങൾക്ക് പോലും കാരണമാകാവുന്ന കേൾവി കുറവ് നേരത്തെ കണ്ടെത്തി ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയെന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. പരിപാടിയിൽ ഡോ. അനുരാധ വർമ്മ എം ആർ സ്വാഗതം പറഞ്ഞു. അസൻ്റ് ഇഎൻടി ആശുപത്രി ചെയർമാൻ ഡോ. ഷറഫുദ്ധീൻ പി കെ അധ്യക്ഷനായി. പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറുഖ് ഉദ്ഘാടനം നിർവഹിച്ചു. ഐ എം എ പെരിന്തൽമണ്ണ പ്രസിഡൻറ് ഡോ. ഷറഫുദ്ധീൻ കെ പി മുഖ്യാതിഥിയായി പങ്കെടുത്തു. പെരിന്തൽമണ്ണ നഗരസഭ വൈസ് ചെയർപേഴ്സൺ എം ബി ഫസൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഐ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പുത്തൻ പീടിയേക്കൽ ആശംസകൾ അറിയിച്ചു. ചീഫ് ഓഡിയോളജിസ്റ്റ് എൻ പി പ്രശാന്ത് നന്ദി രേഖപ്പെടുത്തി.
Our Professionals
Our Patient Stories
View All Testimonials